ഷോക്കേറ്റ് മരിച്ച സനു

 
Kerala

ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പാങ്ങോട് പഴവിള സ്വദേശി സനു ആണ് മരിച്ചത്

Jisha P.O.

തിരുവനന്തപുരം: പാലോട് ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് പഴവിള സ്വദേശി സനു(34) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടം ഉണ്ടായത്.

നന്ദിയോട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കലുങ്ക് ജംഗ്ഷനിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

സീരിയൽ ലൈറ്റ് കത്തിച്ച ശേഷം പോസ്റ്റിൽ കയറി ഇത് പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ഷോക്കേറ്റത്. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി