നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് അപകടം

 
Kerala

നാടൻ പാട്ട് സംഘത്തിന്‍റെ വാഹനം മരത്തിലിടിച്ച് അപകടം; ഗായികയ്ക്ക് ദാരുണാന്ത്യം

നാടൻപാട്ട് സംഘത്തിലെ ലക്ഷ്മിയാണ് മരിച്ചത്

Jisha P.O.

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിൽ ഇടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനിൽ ബാലുവിന്‍റെയും ഷീബയുടെയും മകൾ ലക്ഷ്മി(20) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

കൊട്ടാരക്കര-ഭരണിക്കാവ് പ്രധാനപാതയിലാണ് അപകടം സംഭവിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുക‍യായിരുന്നു സംഘം. ബിവറേജ് ഔട്ട്ലെറ്റിന്‍റെ സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഒപ്പം ഉണ്ടായിരുന്ന യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി

ടിനി ടോമിനെതിരേ നിയമ നടപടിക്ക് അൻസിബ

ബംഗാളിൽ 5 രൂപയ്ക്ക് മീന്‍ കറി ഊണ്, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ സാമ്പത്തിക സഹായം; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിർദേശം

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റും; പ്രോജക്ട് സീറോ പദ്ധതിയുമായി രമേശ് ചെന്നിത്തല