കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

 
Kerala

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

സർവകലാശാലയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവൃത്തിച്ചെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വിദ‍്യാർഥികൾക്കെതിരേ നടപടിയെടുത്തിരിക്കുന്നത്

Aswin AM

കൊച്ചി: കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത വിദ‍്യാർഥികൾക്കെതിരേ നടപടി. സർവകലാശാലയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവൃത്തിച്ചെന്ന് സിൻഡിക്കേറ്റ് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ 16 വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തു. സമരത്തെ പറ്റിയുള്ള ആഭ‍്യന്തര അന്വേഷണം പൂർത്തിയാകുന്നതു വരെയാണ് നടപടി.

സർട്ടിഫിക്കറ്റ് വിതരണം അടക്കം 18 ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വിദ‍്യാർഥികൾ സമരം നടത്തിയിരുന്നത്. വിദ‍്യാർഥികൾ തന്നെ കൈയേറ്റം ചെയ്തുവെന്ന് താത്കാലിക വിസി സിസാ തോമസ് മുഖ‍്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഡിജിപിയെ നേരിട്ട് വിളിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ ഗവർണർ നിർദേശം നൽകുകയായിരുന്നു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി