Kerala

അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ; പ്രിയ നടന്‍ മാമുക്കോയയുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: അന്തരിച്ച മലയളത്തിന്‍റെ പ്രിയ നടന്‍ മാമുക്കോയയുടെ സംസ്കാരം ഇന്ന്. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ 10 മണിക്കാണ് ഖബറടക്കം.

പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. രാവിലെ 9 മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായി. തുടർന്ന് മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷം കണ്ണംപറമ്പിലേക്ക് കൊണ്ടുപോകും.

ഇന്നലെ വൈകുന്നേരം 4 മണിയോടെ കോഴിക്കോട്ടെ ടൗൺഹാളിൽ ആരംഭിച്ച പൊതുദർശനത്തിന് ശേഷം രാത്രി 10 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് മാമുക്കോയയെ അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് കോഴിക്കോട്ടെ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാന്‍ വീട്ടിൽ എത്തിയത്.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്