നടൻ പ്രേംകുമാർ

 
Kerala

'കോൺഗ്രസിൽ അർഹമായ പരിഗണന വാഗ്ദാനം'; നടൻ പ്രേംകുമാർ കെ.സി. വേണുഗോപാലുമായി സംസാരിച്ചു

നേരത്തെ കോൺഗ്രസിലേക്ക് പോകുമോയെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് അത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നായിരുന്നു പ്രേംകുമാർ

Aswin AM

തിരുവനന്തപുരം: ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതിനു പിന്നാലെ ഇടതുപക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന നടൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാർ സംസാരിച്ചതായും ഇക്കാര‍്യം കെസി സ്ഥിരീകരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

കോൺഗ്രസിലെത്തിയാൽ അർ‌ഹമായ പരിഗണന ലഭിക്കുമെന്ന് കെസി വാഗ്ദാനം ചെയ്തതായും പ്രേംകുമാർ അനുകൂലമായി പ്രതികരിച്ചതായാണ് സൂചന.

കവി സച്ചിദാദനന്ദൻ തുടർഭരണം വേണ്ടെന്ന തരത്തിൽ വിമർശനം നടത്തിയിട്ടും എന്തുകൊണ്ടാണ് ചലചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റാത്തതെന്ന് പ്രേംകുമാർ‌ ചോദിച്ചിരുന്നു. നേരത്തെ കോൺഗ്രസിലേക്ക് പോകുമോയെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് അത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നായിരുന്നു നടന്‍റെ പ്രതികരണം.

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ