പള്‍സര്‍ സുനി file
Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി

ഇരയുടെ അന്തസ് കൂടി കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു

Aswin AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിച്ച ജീവപര‍്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് പ്രധാന പ്രതി പൾസർ സുനി നൽ‌കിയ ഹർജി ഹൈക്കോടതി തള്ളി. ഇരയുടെ അന്തസ് കൂടി കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. അപ്പീലിൽ തീരുമാനം വരുന്നതു വരെ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു പൾസർ സുനിയുടെ ആവശ‍്യം. കേസിൽ 20 വർഷം കഠിന തടവാണ് കോടതി പൾസർ സുനിക്ക് വിധിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത‍്യത്തിന്‍റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടന്നത് ഹീനമായ കുറ്റകൃത‍്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയിൽ വ‍്യക്തമാക്കിയിരുന്നു.

ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്!

ആർ. സുഗതനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വച്ചില്ല, ഇത് ഇരട്ടനീതി; വിമർശനവുമായി സിപിഎം നേതാവ് വി. ജോയ്

സോപ്പ് പൊടി കലർത്തിയ വ്യാജ പാൽ, കൊഴുപ്പിന് പാം ഓയിലും; മഹാരാഷ്ട്രയിൽ പരിശോധന

വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ; 'ചരിത്രം കുറിച്ച്' ആർ. സുഗതൻ

''മൊജ്തബ ഖമനേയി 90 ശതമാനം ഇല്ലാതായി''; ഇറാന്‍റെ സൈനിക നേതൃത്വം തകർന്നുവെന്ന് ട്രംപ്