അഡ്വ. ടി.ബി. മിനി.

 
Kerala

നടിയെ ആക്രമിച്ച കേസ്; ജഡ്ജിക്കെതിരേ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതി ടി.ബി. മിനിയെ വിമർശിച്ചത്

Namitha Mohanan

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു.

വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമർശനം. അന്ന് കോടതിയിൽ ടി.ബി. മിനി ഹാജരായിരുന്നില്ല. ടി.ബി. മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

വിശ്രമിക്കാനാണോ കോടതിയിൽ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്തശേഷമാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് ടി.ബി. മിനി വിചാരണ കോടതിയിൽ ഹർജിനൽകിയിരുന്നു. ഫലം കാണാതെ വന്നതോടെയാണ് ഇപ്പോൾ ഹൈക്കോതിയെ സമീപിച്ചിരിക്കുന്നത്.