മുകേഷ് 
Kerala

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി | Video

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുളള നടൻമാർക്കെതിരെ ചുമത്തിയ പീഡന പരാതി പിൻവലിക്കാൻ ഒരുങ്ങി നടി. നടന്മാരായ എം. മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തനിക്ക് സർക്കാറിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒരു തരത്തിലുളള ലഭിച്ചില്ലെന്നും, തനിക്കെതിരെ ചുമത്തിയ വ്യാജ പോക്സോ കേസ‌ിന്‍റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറാവത്തതിനാലും ആണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കി.

കേസ് പിൻവലിക്കുന്നതിനായി നടി ഔദ്യോഗികമായി അന്വേഷണ സംഘത്തെ ബന്ധപ്പെട്ടില്ലെന്നാണ് വിവരം. ഉടൻ ഇ മെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന പൂങ്കുഴലി ഐപിഎസിന് കത്ത് നൽകുമെന്നും നടി അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു