എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ

 
Kerala

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; പുനരന്വേഷണ ഹർജിയെ എതിർത്ത് പി.പി. ദിവ്യ

ഈ മാസം 23 ശനിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

Megha Ramesh Chandran

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ ഭാര്യ മഞ്ജുഷ നൽകിയ പുനരന്വേഷണ ഹർജിയെ എതിർത്ത് പി.പി. ദിവ്യ. പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ നിലനിൽക്കില്ലെന്ന് ദിവ്യ കോടതിയിൽ വ്യക്തമാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുടുംബം ഹർജി നൽകിയത്. ഈ മാസം 23 ശനിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

അന്വേഷണത്തിൽ പി.പി. ദിവ്യയുടെ നിരപരാധിത്വം വ്യക്തമാകുന്നുവെന്ന ഭയപ്പാടിലാണ് ഇത്തരത്തിൽ ഒരു ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. പ്രതിക്ക് അനുകൂലമായ സാക്ഷിമൊഴികൾ ഒഴിവാക്കിക്കിട്ടാനുളള ശ്രമമാണെന്നും, ഇത് നിയമപരമായി നിലനിൽക്കാത്ത ഹർജിയാണെന്നും അഭിഭാഷകൻ പറഞ്ഞു.

കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഭാര്യ മഞ്ജുഷ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത മുൻകൂർ ജാമ‍്യം തേടി കോടതിയെ സമീപിച്ചു

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ