Kerala

കോ​ഴി​ക്കു പി​ന്നാ​ലെ മു​ട്ട​യ്ക്കും വി​ല​യേ​റു​ന്നു

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് മു​ട്ട​യ്ക്ക് ഇ​ത്ര​യ​ധി​കം വി​ല കൂ​ടു​ന്ന​ത് എ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു

MV Desk

#ജെ​റോം മൈ​ക്കി​ൾ

ആ​ലു​വ: സം​സ്ഥാ​ന​ത്തു കോ​ഴി​യി​റ​ച്ചി​ക്കു പി​ന്നാ​ലെ കോ​ഴി​മു​ട്ട​യ്ക്കും വി​ല കു​തി​ക്കു​ന്നു. മു​ട്ട ഒ​ന്നി​ന് വി​ല ഏ​ഴ് രൂ​പ​യാ​യി! ക​യ​റ്റു​മ​തി കൂ​ടി​യ​തി​നാ​ൽ വി​ല ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്നാ​ണു സൂ​ച​ന. വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കു​ളു​ക​ൾ തു​റ​ന്ന​തും മീ​നി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് കോ​ഴി​മു​ട്ട​യ്ക്ക് വി​ല കൂ​ടാ​ൻ ഒ​രു കാ​ര​ണം. ഇ​ന്ന​ലെ മു​ട്ട ഒ​ന്നി​ന് ഹോ​ൾ​സെ​യി​ൽ വി​ല 6 രൂ​പ 10 പൈ​സ​യാ​യി. ചി​ല്ല​റ വി​ല 7 രൂ​പ​യും.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഒ​രു കി​ലോ​യ്ക്ക് 230- 240 രൂ​പ വ​രെ എ​ത്തി നി​ല്ക്കു​ക​യാ​ണി​പ്പോ​ൾ. അ​തി​നാ​ൽ ചെ​റി​യ ഹോ​ട്ട​ലു​ക​ളി​ലെ​യും ത​ട്ടു​ക​ട​ക​ളി​ലെ​യും തീ​ൻമേ​ശ​യി​ൽ നി​ന്നും കോ​ഴി വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി. വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ കി​ട്ടു​ന്ന വി​ഭ​വ​ത്തി​ന്‍റെ അ​ള​വു കു​റ​വുമാണ്. ഇടയ്ക്ക് കോഴിവില 260 രൂപ വരെയെത്തിയിരുന്നു.

ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും കോ​ഴി​മു​ട്ട വ​രു​ന്ന​ത്. കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല കൂ​ടി​യ​തും, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള മു​ട്ട ക​യ​റ്റു​മ​തി വ​ർ​ധി​ച്ച​തു​മാ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി എ​റ​ണാ​കു​ള​ത്തെ മൊ​ത്ത വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, സ്കു​ളു​ക​ൾ തു​റ​ന്ന​തോ​ടെ മു​ട്ട​യു​ടെ വി​ൽ​പ​ന വ​ർ​ധി​ച്ച​തോ​ടെ നാ​മ​ക്ക​ല്ലി​ലെ മു​ത​ലാ​ളി​മാ​ർ കൊ​യ്ത്തു​കാ​ല​മാ​യി ക​ണ്ട് വി​ല വ​ർ​ധി​പ്പി​ച്ച​താ​ണ​ന്നും സൂ​ച​ന​യു​ണ്ട്. ട്രോ​ളി​ങ് നി​രോ​ധ​നം ആ​രം​ഭി​ച്ച​തി​നാ​ൽ മീ​ൻ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ കോ​ഴി​മു​ട്ട​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ട്.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് മു​ട്ട​യ്ക്ക് ഇ​ത്ര​യ​ധി​കം വി​ല കൂ​ടു​ന്ന​ത് എ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം ചി​ല്ല​റ വി​ല 5.50 രൂ​പ​യാ​യി​രു​ന്നു. നി​ല​വി​ലെ വി​ല വ​ർ​ധ​ന ക​ച്ച​വ​ട​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെങ്കി​ലും, ആ​വ​ശ്യ​ത്തി​ന് മു​ട്ട കി​ട്ടു​ന്നി​ല്ല എ​ന്ന പ​രാ​തി​യാ​ണു ക​ച്ച​വ​ട​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു, മുട്ട വിലയിലും വർധനവ്; എന്താണ് ഇതിന് കാരണം?

വൈദ്യുതി പ്രതിസന്ധി: എൻടിപിസി, പവർ പൾസ് എന്നീ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം; അയോധ‍്യ രാമക്ഷേത്ര കൊള്ളയിൽ എസ്ഐടി

സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി; സിജെപി സമരവേദിയിൽ സംഘർഷം

1500 രൂപയെച്ചൊല്ലി തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു