ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ല!

 

file image

Kerala

ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ല!

തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം ആണ് കാണാതായത്

Namitha Mohanan

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ മോഷണം നടന്നതായി സൂചന. സ്വർണക്കിരീടം കാണാതായതായാണ് പുറത്തുവരുന്ന വിവരം. ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് മുക്കുപണ്ടമാണെന്ന് കണ്ടെത്തൽ. സ്വർണകൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി കെടി ശങ്കരന്റെ നേതൃത്വത്തില്‍ നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് ഈ കണ്ടെത്തൽ. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.

തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം ആണ് കാണാതായത്. എന്നാൽ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് തിരുവാഭരണം കമ്മിഷൻ പറയുന്നത്. യഥാര്‍ഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവുമുണ്ട്. മൂല്യമുള്ള പലതിനും സമാനമായ മാതൃക സൂക്ഷിക്കാറുണ്ടെന്നും തിരുവാഭരണം കമ്മിഷണര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

വാര്‍ത്തകളിലൂടെ മാത്രമാണ് കിരീടം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും കിരീടം നഷ്ടപ്പെട്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ സ്വര്‍ണക്കിരീടം ഇല്ലെങ്കില്‍ കിരീടം ആറന്മുളയില്‍ ഉണ്ടാവേണ്ടതാണ്. ആറന്മുളയിലും സ്വര്‍ണക്കിരീടം ഇല്ലെങ്കില്‍ അത് ഗുരുതരമായ വിഷയമാണെന്നും കെ. ജയകുമാര്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും