ഓഫർ അവസാനിച്ചു, ഇനി നടപടിയിലേക്ക്; പിഴയടക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും!

 

Representative image

Kerala

ഓഫർ അവസാനിച്ചു, ഇനി നടപടിയിലേക്ക്; പിഴയടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും!

പിഴ തുക പകുതിയായി കുറച്ച് കേസുകൾ അവസാനിപ്പിക്കാൻ ഇ - ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയിരുന്നു

Namitha Mohanan

കൊച്ചി: പിഴ തുക പകുതിയായി കുറച്ച് കേസുകൾ അവസാനിപ്പിക്കാൻ ഇ - ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയെങ്കിലും പകുതിയിലധികം ആളുകളും ഇത് പ്രയോജനപെടുത്തിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.

ഇവർക്കെതിരേ കർശന നടപടിയിലേക്ക് കടക്കാനാണ് മോട്ടോർ വകുപ്പിന്‍റെ നീക്കം. ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

ബ്ലാക്ക് ലിസ്റ്റിലായാൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ടാക്സ് അടക്കമുള്ള സേവനങ്ങൾ ലഭിക്കില്ല. തുക പൂർണമായും അടച്ച് തീർത്താൽ മാത്രമേ വാഹനത്തെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കൂ.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ