എയര്‍ ഇന്ത്യ എക്‌സ്പ്രസ്

 

file

Kerala

കോഴിക്കോട് നിന്ന് ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും

Sarath Nath MS

കൊച്ചി: യുഎസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്ന് ഒമാനിലെ സലാലയിലേക്കുള്ള സര്‍വീസ് വ്യാഴാഴ്ച പുനരാരംഭിച്ചു. കോഴിക്കോട് നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് വെള്ളിയാഴ്ച വീണ്ടും തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് ശനിയാഴ്ചയാണ് പുനരാരംഭിക്കുക. പത്രക്കുറിപ്പിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്.

വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആഴ്ചയില്‍ രണ്ടു തവണയാണ് കോഴിക്കോട്-സലാല സര്‍വീസ്. തുടക്കത്തില്‍ ആഴ്ചയില്‍ ഒരുതവണയാണ് കോഴിക്കോട്-കുവൈത്ത് സര്‍വീസ് ഉണ്ടാവുക. പിന്നീട് സര്‍വീസുകളുടെ എണ്ണം മൂന്നായി ഉയര്‍ത്തും. തുടക്കത്തില്‍ ആഴ്ചയില്‍ ഒരു തവണയാണ് ബെംഗളൂരു-കുവൈത്ത് സര്‍വീസ്. പിന്നീട് സര്‍വീസുകളുടെ എണ്ണം മൂന്നായി വര്‍ധിപ്പിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റു ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.

യുദ്ധത്തെ തുടര്‍ന്ന് ഫെബ്രുവരി 28നാണ് പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് താത്കാലികമായി നിര്‍ത്തിവച്ചത്.

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ

സോളാർ വച്ചിട്ടും കറന്‍റ് ബിൽ കുറഞ്ഞില്ല; 25,265 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കെ.എസ്. അഞ്ജു ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റർ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത 5 ദിവസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

'ലങ്കൻ മണ്ണിൽ വീണ്ടുമൊരു സ്പിൻ പരീക്ഷണം'; പരമ്പര പിടിക്കാൻ ഗില്ലിന്‍റെ ഇന്ത‍്യ ഇറങ്ങുന്നു