"ഞാൻ ഡിവൈഎഫ്ഐ അംഗം, ഫ്ലക്സ് നശിപ്പിച്ചത് കോടിയേരിയുടേതെന്ന് അറിയാതെ"; ക്ഷമ ചോദിച്ച് അക്ബർഷാ, പരാതി നൽകി എസ്എഫ്ഐ

 
Kerala

"ഞാൻ ഡിവൈഎഫ്ഐ അംഗം, ഫ്ലക്സ് നശിപ്പിച്ചത് കോടിയേരിയുടേതെന്ന് അറിയാതെ"; ക്ഷമ ചോദിച്ച് അക്ബർഷാ, പരാതി നൽകി എസ്എഫ്ഐ

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കൊല്ലത്ത് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയാണ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിന ഫ്ലക്സ് ബോർഡ് അക്ബർഷാ വലിച്ച് കീറിയത്

Namitha Mohanan

കൊല്ലം: എസ്എഫ്ഐ ബന്ധമില്ലെന്ന സംഘടനയുടെ നിലപാട് തള്ളി കോടിയേരി ബാലകൃഷ്ണന്‍റെ ഫ്ലക്സ് നശിപ്പിച്ച അക്ബര്‍ഷാ. താൻ മുൻ എസ്എഫ്ഐക്കാരനും ഇപ്പോൾ ഡിവൈഎഫ്ഐ അംഗവുമാണെന്നാണ് അക്ബർ വെളിപ്പെടുത്തിയത്. യുഡിഎഫിന്‍റെ ഫ്ലക്സാണെന്ന് കരുതിയാണ് നശിപ്പിച്ചതെന്നും ക്ഷമ ചോദിക്കുന്നുവെന്നും അക്ബർഷാ പ്രതികരിച്ചു.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കൊല്ലത്ത് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയാണ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമദിന ഫ്ലക്സ് ബോർഡ് അക്ബർഷാ വലിച്ച് കീറിയത്. ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ എസ്എഫ്ഐ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്ബർഷായ്ക്ക് എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്നും കോടിയേരിയുടെ ഫ്ലക്സ് നശിപ്പിച്ചതിൽ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.