എകെജി സെന്‍ററിന്‍റെ ഭൂമി അളക്കാൻ സർക്കാർ, നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

 
Kerala

എകെജി സെന്‍ററിന്‍റെ ഭൂമി അളക്കാൻ സർക്കാർ, നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ഭൂമി അളക്കാൻ റവന്യു വകുപ്പ് നിർദേശിച്ചത്

Manju Soman

തിരുവനന്തപുരം: എകെജി സെന്‍ററിന്‍റെ കൈവശമുള്ള ഭൂമി അളക്കാൻ തിരുവനന്തപുരം തഹസിൽദാർക്ക് സംസ്ഥാന റവന്യു വകുപ്പിന്‍റെ നിർദേശം. രണ്ട് സർവേ നമ്പറുകളിലായി എകെജി സെന്‍ററിന്‍റെ കൈവശമുള്ള ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ഭൂമി അളക്കാൻ റവന്യു വകുപ്പ് നിർദേശിച്ചത്.

ഭൂമി സർവേയിൽ സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് കാണിച്ച് സർവകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും റവന്യു അധികൃതർ നോട്ടിസ് അയച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.

1977 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനു വേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ ‘എകെജി സെന്റർ’ ആക്കിയെന്നാണു പരാതി. ഭൂമി സർവകലാശാലയ്ക്ക് തിരിച്ചു നൽകണമെന്നും ആർ.എസ്. ശശികുമാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭൂമി അളക്കാൻ സർക്കാരിനു നിർദേശം നൽകിയത്.