എഡിജിപി എം.ആർ. അജിത് കുമാർ 
Kerala

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ അട്ടിമറി; സസ്പെൻഷൻ റദ്ദാക്കണെമന്ന എഡിജിപി അജിത് കുമാറിന്‍റെ വാദം സർക്കാർ തള്ളി

പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരേ നടപടിയെടുത്തതെന്ന് സർക്കാർ വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ലഭിച്ച സസ്പെൻഷൻ റദ്ദാക്കണമെന്ന എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ വാദം തള്ളി സർക്കാർ. പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് സർക്കാർ വ‍്യക്തമാക്കി.

സസ്പെൻഷൻ നടപടി ചോദ‍്യം ചെയ്ത് അജിത് കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ‍്യൂണലിൽ നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്.

തന്‍റെ പ്രൊമോഷൻ തടയാനാണ് സസ്പെൻഷൻ നൽകിയതെന്ന അജിത് കുമാറിന്‍റെ വാദം അടിസ്ഥാന രഹിതമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും സർക്കാർ പറഞ്ഞു. അജിത് കുമാറിന്‍റെ ഹർജി തള്ളണമെന്നു പറഞ്ഞ സർക്കാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവിൽ സത‍്യവാങ്മൂലം സമർപ്പിച്ചു. സെപ്റ്റംബർ 3ന് ഹർജി പരിഗണിക്കും. കേസിൽ അജിത് കുമാറിന്‍റെ ഇടപെടൽ മൂലം ചിലർ മൊഴി മാറ്റിയതായും ഇതിന് തെളിവ് ലഭിച്ചൂവെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

മുല്ലപ്പെരിയാർ വിഷയം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ നടത്തിയ പരാമർശം; ജാൻമണി ദാസ് അറസ്റ്റിൽ

പാക് ഹൈക്കമ്മീഷന് മുൻപിലെ കയ്യേറ്റം നീക്കി; പാക്കിസ്ഥാന്‍റെ നടപടിക്ക് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി

സിഖ് വിരുദ്ധ കലാപക്കേസിൽ പ്രതിയായ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

ലൈംഗികാതിക്രമക്കേസിലെ ശിക്ഷ; സുപ്രീം കോടതിയെ സമീപിച്ച് തരുണ്‍ തേജ്പാൽ