Alenncier Ley Lopez 
Kerala

''അച്ഛനെ അപമാനിച്ചു, ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം''; അലൻസിയറിനെതിരേ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ‌

പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നായിരുന്നു പുരസ്ക്കാര വേദിയിലെ അലൻസിയറിന്‍റെ വിവാദ പരാമർശം

കൊച്ചി: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ‌ നടൻ അലൻസിയറിനെതിരേ വക്കീൽ നോട്ടീസയച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വേദിയിലെ വിവാദ പരാമർശത്തിനു പിന്നാലെ നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ് പരാതി.

പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നായിരുന്നു പുരസ്ക്കാര വേദിയിലെ അലൻസിയറിന്‍റെ വിവാദ പരാമർശം. പിന്നാലെ അഭിമുഖത്തിൽ പെൺ പ്രതിമ രൂപകൽപ്പന ചെയ്തത് ആർട്ടിസ്റ്റ് നമ്പൂതിരിയാണെന്ന് പറയുകയും തുടർന്ന് വ്യക്തപരമായി അപമാനിക്കുകയുമായിരുന്നെന്ന് മകൻ ദേവൻ പറയുന്നു. പുരസ്കാരത്തിനൊപ്പം നൽകുന്ന ശില്പം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ലെന്നും എന്നാൽ ഇതിന്‍റെ പേരിൽ അലൻസിയർ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും അദ്ദേഹം നോട്ടീസിൽ വ്യക്തമാക്കുന്നു.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

ശക്തമായ മഴയ്ക്ക് സാധ‍്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 2,200 കവിഞ്ഞു

ഐപിഎല്ലിൽ മൂന്നു ഹാട്രിക് നേടിയ ഏക താരം; അമിത് മിശ്ര വിരമിച്ചു

ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ