സെക്രട്ടേറിയ‌റ്റിന് മുന്നിൽ പ്രതിഷേധം, ബസുകൾ തടയും; സൗജന്യ യാത്രയ്ക്കെതിരേ മെൻസ് അസോസിയേഷൻ

 

representative image

Kerala

സെക്രട്ടേറിയ‌റ്റിന് മുന്നിൽ പ്രതിഷേധം, ബസുകൾ തടയും; സൗജന്യ യാത്രയ്ക്കെതിരേ മെൻസ് അസോസിയേഷൻ

സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15 നാണ് പ്രതിഷേധ പരിപാടികളും നടത്തുന്നത്

Namitha Mohanan

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രയ്ക്കെതിരേ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നുമാണ് പ്രഖ്യാപനം. അത് കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും സംഘടനയുടെ ഫെസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണെന്ന് മറക്കരുത്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നതിൽ പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്ര നൽകുന്നതെന്നും ഇതിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും ഓൾ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ചോദിക്കുന്നത്.

ജൂൺ 15 തിങ്കളാഴ്ച മുതലാണ് ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം രുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് സൗജന്യ യാത്ര നൽകുന്നത്.

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

കനത്ത മഴ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്ര നിരോധിച്ചു, മൂന്നാറിൽ ഗതാഗത നിയന്ത്രണം

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം