അലുവ അതുൽ കൊലക്കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

 
Kerala

അലുവ അതുൽ കൊലക്കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്

കൊലപാതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്

Jisha P.O.

കൊല്ലം: അലുവ അതുൽ കൊലക്കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതികളെ കൊലപാതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ 10 പ്രതികലെ വിശദമായി ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

മാർച്ച് 15 നാണ് കേസിന് ആസ്പദമായിരുന്നു സംഭവം. ജി. സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം മടങ്ങവെയാണ് വെട്ടേറ്റ് മരിച്ചത്.

പട്ടാപ്പകൽ കരുനാഗപ്പള്ളി നഗരമധ്യത്തിൽ വച്ചായിരുന്നു കൊലപാതകം. കൊല നടന്ന മണിക്കൂറിനുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"