അൻസിബ ഹസൻ

 
Kerala

സംഘടനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി; അൻസിബയ്ക്ക് 'അമ്മ'യുടെ കാരണം കാണിക്കൽ നോട്ടീസ്

ജൂൺ 17ന് ഉള്ളിൽ പ്രതികരണങ്ങളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ആവശ‍്യം

Aswin AM

തിരുവനന്തപുരം: താരസംഘടനയായ അമ്മ നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരസ‍്യമായ പ്രതികരണങ്ങൾ സംഘടനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.

ജൂൺ 17ന് ഉള്ളിൽ പ്രതികരണങ്ങളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ആവശ‍്യം. വിശദീകരണം സംഘടനയ്ക്ക് തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്.

പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തീർക്കാമായിരുന്നുവെന്നും എന്നാൽ അതിന് ശ്രമിക്കാതെ വിവാദം പുറത്തേക്ക് വലിച്ചിഴച്ചെന്നും നോട്ടീസിൽ പറയുന്നു. ജോയിന്‍റ് സെക്രട്ടറി സ്ഥാനം അൻസിബ ഒഴിഞ്ഞതിനു പിന്നാലെയാണ് വിവാദം പുറത്തായത്.

രാജിവച്ചതിനു പിന്നാലെ നടൻ ടിനി ടോമിനെതിരേ അൻസിബ പരസ‍്യമായി രംഗത്തെത്തുകയായിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അൻ‌സിബ ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് അതിതീവ്രമഴ, പലസ്ഥലത്തും ഉരുൾപൊട്ടി, മൂന്ന് മരണം

കനത്ത മഴയിൽ പൂയംകുട്ടി പുഴ കരകവിഞ്ഞു; മലയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

കാറിൽ കൊണ്ടുവന്നിറക്കി, പിന്നാലെ ഓടിയ നായയെ അതേ വണ്ടി കയറ്റി കൊന്നു

മഴ: 9 ജില്ലകളിൽ ശനിയാഴ്ച അവധി

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്