താരസംഘടനയായ അമ്മയുടെ ഓഫീസ് ഒഎൽഎക്സിൽ വിൽപനയ്ക്ക്  
Kerala

അമ്മ ഓഫീസ് ഒഎൽഎക്സിൽ വിൽപനയ്ക്ക്!

ആരാണ് പരസ‍്യം നൽകിയതെന്ന കാര‍്യം വ‍്യക്തമല്ല.

കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഫീസ് ഓൺലൈനിൽ വിൽപനയ്ക്ക് വച്ച് അജ്ഞാതർ. ഹേമ കമ്മിറ്റി റിപ്പാർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മയിലെ ഭാരവാഹികൾക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉയർന്ന് വന്നിരുന്നു ഇതിന് പിന്നാലെ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും കൂട്ടമായി രാജി വെച്ചിരുന്നു. അതേസമയം ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിലാണ് 20,000 രൂപയ്ക്ക് അർജന്‍റ് സെയിൽ എന്ന തലക്കെട്ടോടെ ഓഫീസിന്‍റെ ചിത്രം സഹിതം പങ്ക്‌വെച്ചത്.

20,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണെന്നുമായിരുന്നു തലക്കെട്ട്.

മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും വിവരണത്തിൽ നൽകിയിട്ടുണ്ട്. ആരാണ് പരസ‍്യം നൽകിയതെന്ന കാര‍്യം വ‍്യക്തമല്ല.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്