ആലപ്പുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി

 
representative image
Kerala

ആലപ്പുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി

സാധാരണയായി മലിന ജലാശയങ്ങളിൽ കുളിക്കുന്നത് വഴിയാണ് ആളുകളിൽ ഈ രോഗം ബാധിക്കുന്നത്

Namitha Mohanan

മുതുകുളം: ആലപ്പുഴ ആറാട്ടുകുളം കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. 40 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

രണ്ടര വർഷത്തോളമായി ഇവർ അരയ്ക്ക് താഴേയ്ക്ക് തളർന്ന് കിടപ്പിലായിരുന്നു. 6 മാസം കൂടുമ്പോൾ പരിശോധനയ്ക്കായി ആശുപത്രിലെത്തുക. അടുത്തിടെ ഏപ്രിൽ 16 ന് ആശുപത്രിയിലെത്തിയപ്പോൾ ശേഖരിച്ച രക്തസാംപിളുകളുടെ പരിശോധന ഫലം പോസ്റ്റീവാകുകയായിരുന്നു. ഇതോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാധാരണയായി മലിന ജലാശയങ്ങളിൽ കുളിക്കുന്നത് വഴിയാണ് ആളുകളിൽ ഈ രോഗം ബാധിക്കുന്നത്. എന്നാലിവർ ഇത്തരത്തിൽ എവിടെയും പോയിട്ടില്ലെന്നാണ് പറയുന്നത്. ആരോഗ്യ വിദഗ്ധർ ഇത് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു