അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പ് കടിയേറ്റു; സംഭവം പാലക്കാട്ട്

 

representative image- Ai

Kerala

അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പ് കടിയേറ്റു; സംഭവം പാലക്കാട്ട്

പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്

Aswin AM

പാലക്കാട്: അങ്കണവാടി ടീച്ചർക്ക് പാമ്പ് കടിയേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. വെള്ളിനഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അങ്കണവാടി ടീച്ചർ വിശാലത്തിനാണ് പാമ്പ് കടിയേറ്റത്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം.

രാവിലെ 11 മണിയോടെ അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ കൈവിരലിൽ കടിക്കുകയായിരുന്നു. ഉടനെ ടീച്ചറെ ഒറ്റാപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരിച്ചയച്ചു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും