അഞ്ജലി നായർ
തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്ഥാനാർഥികളിലൊരാളായിരുന്നു തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ. തെരഞ്ഞെടുപ്പ് കാലത്ത് ഒട്ടവധി ട്രോളുകൾക്കും അഞ്ജലി ഇരയായിരുന്നു.
എല്ലാവരും തന്നെ എംഎൽഎയായാണ് കാണുന്നതെന്ന പരാമർശം അടക്കം തെരഞ്ഞെടുപ്പിന് ശേഷവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞ് അഞ്ജലി നായർ രംഗത്തെത്തിയിരിക്കുകയാണ്.
"കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്‍റെ സംഖൊലി മുഴക്കി വിടർന്ന താമരകൾ അഭിമാനം നൽകുന്നു. ഈ അവസരത്തിൽ തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ മു്പതിനായിരത്തിനടുത്ത് വോട്ട് നേടാനായതിൽ എനിക്ക് കൂടുതൽ അഭിമാനം തോന്നുന്നു. പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇതിൽ നിന്ന് ഊർജം കണ്ടെത്തി എന്നും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാവും.; എന്നാണ് അഞ്ജലിയുടെ പ്രതികരണം.
29471 വോട്ടുകളാണ് മണ്ഡലത്തിൽ അഞ്ജലി നേടിയത്. കോൺഗ്രസിന്‍റെ ദീപക് ജോയ് പതിനെണ്ണായിരത്തോളം വോട്ടുകൾക്കാണ് മണ്ദലത്തിൽ ജയിച്ചത്.