നടൻ ദേവൻ

 
Kerala

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

ഇത് തനിക്ക് പറ്റിയ പ്രസ്ഥാനമല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് രാജിയെന്ന് ദേവൻ പറയുന്നു

Namitha Mohanan

ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജിവച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും നടനുമായ ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

ബിജെപിക്ക് വേണ്ടി താൻ അഗ്രസീവായി പ്രവർത്തിച്ചെന്നും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിച്ചതിനു പിന്നിൽ തന്‍റെ സംഭാവനയുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്‍റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. എന്നാൽ സംസ്ഥാന ബിജെപിയിലത് കണ്ടില്ലെന്നും തന്‍റെ വഴിയിതല്ലെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇത് പെട്ടെന്നെടുത്ത തീരുമാനമല്ല. മറിച്ച് നാലഞ്ച് മാസം മുൻപെടുത്ത തീരുമാനമാണ്. ഇപ്പോഴത് പ്രഖ്യാപിച്ചെന്നേ ഉള്ളൂവെന്നും ഞാൻ ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവയ്ക്കാനുള്ള രാജിക്കത്ത് എഴുതിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു