Kerala

'തൊപ്പി'ക്ക് ജാമ്യം; കണ്ണപുരം പൊലീസിനു കൈമാറും

അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

MV Desk

കൊച്ചി: പൊതു വേദിയിൽ അശ്ലീല പദങ്ങൾ ഉപയോഗിച്ചതിന്‍റെ പേരിൽ അറസ്റ്റിലായ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാലിന് സ്റ്റേഷൻ ജാമ്യം. മലപ്പുറം വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഐടി ആക്റ്റ് 57 പ്രകാരം കണ്ണപുരം പൊലീസും തൊപ്പിക്കെതിരേ കേസെടുത്തിട്ടുള്ളതിനാൽ ഇയാളെ കണ്ണപുരം പൊലീസിന് കൈമാറും. നിലവിൽ മലപ്പുറം വളാഞ്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലാണ് തൊപ്പി.

സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തൊപ്പിക്കെതിരേ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ തൊപ്പിയുടെ ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്‍റെ പേരിലും കേസെടുത്തിട്ടുണ്ട്. എറണാകുളം എടത്തലയിലെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"