അൻസിബ, ലക്ഷ്മിപ്രിയ

 
Kerala

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

അൻസിബയുടെ പരാതി അപകീർത്തി കേസ് മാത്രമായേ പരിഗണിക്കാനാവൂ എന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്

Namitha Mohanan

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ‌ ചെയ്ത് അന്വേഷിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ. നിലവിലെ പരാതി അപകീർത്തി കേസ് മാത്രമായേ പരിഗണിക്കാനാവൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മാസം 27 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരേ എഫ്ഐആർ ഇട്ടിരുന്നെന്ന് ആഭ്യന്തരമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം വിശദമായി പരിശോധിച്ച ശേഷമാവും കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

നേരത്തെ പാലാരിവട്ടം പൊലീസിൽ അൻസിബ നൽകിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർക്കും ആഭ്യന്തര മന്ത്രിക്കുമടക്കം അൻസിബ പരാതി നൽകിയത്. കോടതി വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിരുന്നു.

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ