ടിനി ടോം, അൻസിബ ഹസൻ

 
Kerala

വർഗീയ പരാമർശത്തിൽ ടിനി ടോമിനെതിരേ കേസെടുക്കണം: നടി അൻസിബ ഹസൻ കോടതിയിൽ

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ ഹർജി സമർപ്പിച്ചത്

Aswin AM

കൊച്ചി: തനിക്കെതിരേ വർഗീയ പരാമർശം നടത്തിയതിൽ നടൻ ടിനി ടോമിനെതിരേ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ട് അൻസിബ ഹസൻ കോടതിയെ സമീപിച്ചു.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ ഹർജി സമർപ്പിച്ചത്. അൻസിബയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത പശ്ചാത്തലത്തിലാണ് അൻസിബ കോടതിയിലേക്ക് നീങ്ങിയത്.

പൊലീസും നടി ലക്ഷ്മിപ്രിയയും ഒത്തു കളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്‌എം കോടതിയിൽ നൽകിയ സ്വകാര‍്യ അന‍്യായത്തിൽ അൻസിബ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് 11നാണ് അൻസിബ ഹിൽ പാലസ് പൊലീസിൽ പരാതി നൽകിയിരുന്നത്. വനിതാ എസ്ഐ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാൻ പൊലീസ് നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി