സി.പി. മാത്യു

 
Kerala

അടുത്തു വന്നാൽ അപ്പോ ബ്ലൗസ് കീറിയെറിയണം, വകുപ്പൊക്കെ നമുക്കറിയാം; ഇടുക്കിയിൽ ഡിസിസി പ്രസിഡന്‍റിന്‍റെ വിവാദ പ്രസ്താവന

ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു ആണ് വിവാദ പ്രസ്താവന നടത്തിയത്

Namitha Mohanan

ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചു കീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിർദേശം നൽകിയതായാണ് മാത്യുവിന്‍റെ ആരോപണം.

പ്രസംഗത്തിനിടെയായിരുന്നു വിവാദ പ്രസ്താവന. അടുത്ത് വന്നാൽ അപ്പോൾ‌ തന്നെ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയല്ലേ, ബാക്കി വകുപ്പ് ഏതാന്ന് നമുക്കറിയാമെന്ന് നിർദേശം നൽ‌കിയതായി മാത്യു ഫരയുന്നു.

ഇടുക്കി സ്ഥാനാർഥി റോയ് കെ. പൗലോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു സി.പി. മാത്യു. കെപിസിസി വൈസ് പ്രസിഡന്‍റ് ജയ്സൺ ജോസഫ് അടക്കം വേദിയിലിരിക്കെയായിരുന്നു മാത്യുവിന്‍റെ വിവാദ പ്രസ്താവന. വേദിയിലും സദസിലും ഈ പ്രസ്താവന കേട്ട് ചിരിക്കുന്നത് കാണാം.

മാസപ്പടിക്കേസ്; ഐടി മാർക്കറ്റിങ് കൺസൾട്ടന്‍റ് എന്ന പേരിൽ വീണ വിജയൻ പണം കൈപ്പറ്റി, കൂടുതൽ തെളിവുകളുമായി ഇഡി

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു