ടിനി ടോം, അൻസിബ ഹസൻ

 
Kerala

അൻസിബയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിന് മുൻകൂർ ജാമ്യം

എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്

Namitha Mohanan

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം, ലൈംഗിക ചുവയോടെയുള്ള പരാമർശം, മതം പറഞ്ഞുള്ള അധിക്ഷേപം, ഗൂഢാലോചന എന്നീ വകുപ്പികളാണ് ടിനി ടോമിനെതിരേ ചുമത്തിയിരിക്കുന്നത്.

അൻസിബയുടെ പരാതിയിൽ കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ കഴമ്പില്ലെന്ന് കാട്ടി പൊലീസ് പരാതി തള്ളിയതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇതോടെ കോടതി പൊലീസിന് അന്വേഷണത്തിനുള്ള നിർദേശം നൽകുകയായിരുന്നു.