ആന്‍റണി രാജു

 
Kerala

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു കുറ്റക്കാരനാണെന്ന് എങ്ങനെ ഉറപ്പിക്കും; തെളിവുകൾ ശക്തമല്ലെന്ന് ഹൈക്കോടതി

കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് തീർത്തു പറയാനാവാത്ത അവസ്ഥയാണെന്നുമാണ് കോടതി വിലയിരുത്തൽ

Namitha Mohanan

കൊച്ചി: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനാവില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് തീർത്തു പറയാനാവാത്ത അവസ്ഥയാണെന്നുമാണ് കോടതി വിലയിരുത്തൽ. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്‍റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നതെന്നത് വസ്തുതയാണെങ്കിലും ആ വസ്ത്രത്തിൽ കൃത്രിമത്വം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാനാവുമെന്നാണ് കോടതിയുടെ ഉയർത്തുന്ന പ്രധാന ചോദ്യം.

കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന ആന്‍റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി.

ലോക്സഭയിൽ പാസായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഐപിഎൽ താരം യഷ് ദയാലിന് ആശ്വാസം; വിചാരണ കോടതിയുടെ നടപടിക്ക് സ്റ്റേ

ചെന്നൈ മെട്രൊയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്