എ.പി. അബ്ദുള്ളക്കുട്ടി

 
Kerala

ആർഎസ്‌എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചു പോകുന്ന പാറ്റകളെ രാജ‍്യത്തുള്ളൂ; വിമർശനവുമായി എ.പി. അബ്ദുള്ളക്കുട്ടി

ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പാറ്റകളെ വിമർശിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്

Aswin AM

കോഴിക്കോട്: എസ്ഐആർ നടപടികളിലെ ക്രമക്കേടുകളിലും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ‍്യപ്പെട്ട് ഏറെനാളുകളായി പ്രതിഷേധം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി.

അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്‌എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചു പോകുന്ന പാറ്റകളെ രാജ‍്യത്തുള്ളൂയെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പാറ്റകളെ വിമർശിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഇങ്ങനെ പോയാൽ 2029ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വാരണാസിയിൽ നിന്നും വിജയിച്ച് പാർലമെന്‍റിലേക്ക് പോകുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

രാഷ്ട്രതന്ത്രത ബചാവോ

അരാജകത ഹഡാവോ "

ഈ ദിവസങ്ങളിൽ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഈ മുദ്രാവാക്യമാണ് മുഴങ്ങി കേൾക്കുന്നത്.

ലക്ഷക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

ഇന്ന് കണ്ണൂരിൽ ആയിരങ്ങൾ പങ്കെടുത്ത പദയാത്രയിൽ പങ്കെടുക്കാനായി.

രാജ്യത്ത് ആകെ ഈ മഹാജനമുന്നേറ്റത്തിന്

സത്യത്തിൽ നാം നന്ദി പറയേണ്ടത് രണ്ട് ആളുകളോടാണ്.

1. മോദിജിയുടെ അച്ഛന് പറഞ്ഞ മല്ലികാർജുന ഖാർഗയ്ക്ക്.

2. ബംഗ്ലാദേശ് കലാപമാണ്നമ്മുടെ ആവേശം എന്ന് പറഞ്ഞ് നേഹ ബോറ എന്ന ദിമാഗി നെക്സലിന് .

ഡൽഹിയിൽ നടന്ന അനാവശ്യമായ എസ്ഐആർ സമരത്തിൽ കേട്ട ഇത്തരം പ്രതികരണങ്ങളാണ് ദേശസ്നേഹികളെ പ്രകോപിപ്പിച്ചത്.

ജനം തെരുവിലറങ്ങി ഉറക്കെ പാടുകയാണ്

modi kehi nahi Jayega ......

(മോദി എവിടെയും പോകില്ല .... ഈഹിറ്റ് പാട്ട് ജനമനസ്സുകളെ ഹരം കൊള്ളിയിക്കുകയാണ്)

അഭിജിത്ത് ദീപ്കെ പോലുള്ള പയ്യന്മാർ ഇടയ്ക്കിടെ ആർഎസ്എസിനെ എതിരായി ചിലക്കുന്നത് കേട്ടു...

അവരോട് എനിക്ക് പറയാനുള്ളത് മോനേ ദിനേശാ തനിക്ക് #RSS നെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ എന്നാണ് തോന്നുന്നത്

അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്ര ഒഴിച്ചാൽ അതിൽ ഒലിച്ചുപോകുന്ന പാറ്റകൾമാത്രമേ ഈ രാജ്യത്തുഉള്ളൂ ....

ഈ ജനവികാരത്തെ സാക്ഷ്യപ്പെടുത്തി ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഒറ്റക്കാര്യം എനിക്ക് തോന്നുന്നത് പറയട്ടെ...

ഇങ്ങനെ പോയാൽ 2029 ലെ തെരഞ്ഞെടുപ്പിൽ

#NarendraModi വരാണസിയിൽ നിന്ന് ജയിച്ച് പാർലമെന്റിലേക്ക് പോകും ... വീണ്ടും പ്രധാനമന്ത്രിയാവും

രാഹുൽ ഗാന്ധി മലപ്പുറത്തുനിന്ന് തോറ്റ് തായ്ലൻ്റിലെ പട്ടായയിലേക്ക് പോകും ...

പ്രിയപ്പെട്ട രാഹുൽ ഗാന്ധി

ഇലക്ട്രോണിക്സ് യന്ത്രം ഹാക്ക് ചെയ്തിട്ടില്ല

മോദിയും #BJP യും ജയിക്കുന്നത്

ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം ഹാക്ക് ചെയ്തിട്ടാണ് ജയിക്കുന്നത്

#RahulGandhi യോട് ഒരു കാര്യം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം

കേരളത്തിലെ സുഡാപ്പികളുടെയും ,ജമാഅത്ത് ഇസ്ലാമിയുടെയും ഖൽബ് കീഴടക്കിയത് കൊണ്ട് മാത്രം ഇന്ത്യ മഹാരാജ്യം ഭരിക്കാൻ ആവില്ല