എ.പി. അനിൽകുമാർ.
File photo
ജിബി സദാശിവൻ
കൊച്ചി: റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായെന്ന് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനം ദളിത് വിഭാഗത്തിന് നൽകണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരമാണ് തീരുമാനം. കൊടിക്കുന്നിൽ സുരേഷിനെയാണ് പരിഗണിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രിക്കും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതെത്തുടർന്നാണ് അനിൽകുമാറിന്റെ പേരിലേക്ക് എത്തിയത്.
എന്നാൽ, മന്ത്രി സ്ഥാനം ഉപേക്ഷിച്ച് കെപിസിസി പ്രസിഡന്റ് ആകാൻ അനിൽകുമാർ വിസമ്മതം അറിയിച്ചിരുന്നു. ഇതോടെ അനിലിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും തുടർന്ന് അനിൽകുമാർ സമ്മതം അറിയിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനാണ് അനിൽകുമാർ. അനിലിന്റെ കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും കാര്യമായ എതിർപ്പില്ലെന്നാണ് അറിയുന്നത്.
അനിൽകുമാർ സ്ഥാനമൊഴിഞ്ഞാൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ റവന്യു മന്ത്രിയാക്കാനും കോൺഗ്രസ് ആലോചിക്കുന്നു. തിരുവഞ്ചൂരിന് പകരം മാത്യു കുഴൽനാടൻ സ്പീക്കറാകും. തന്റെ വിശ്വസ്തനായ കുഴൽനാടനെ സ്പീക്കർ ആക്കുന്നതിൽ കെ.സി. വേണുഗോപാലിനും താത്പര്യമുണ്ട്. കെ.എ. തുളസി മന്ത്രിസഭയിൽ ഉള്ളതിനാൽ ദളിത് പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവ നേതാക്കളായ ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, ആന്റോ ആന്റണി എന്നിവരാണ് കെപിസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കൾ. എന്നാൽ, ദളിത് പ്രാതിനിധ്യം എന്ന ഖാർഗെയുടെ നിലപാടാണ് മറിച്ചൊരു തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിച്ചത്. എങ്കിൽപ്പോലും കെപിസിസി സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കൾ സമ്മർദം തുടരുമെന്നുറപ്പാണ്. ക്രൈസ്തവ വിഭാഗത്തെ കൂടി വിശ്വാസത്തിലെടുത്തുള്ള തീരുമാനമാകും അന്തിമമായി പ്രഖ്യാപിക്കുക.