അരിയിൽ ഷുക്കൂർ

 
Kerala

അരിയിൽ ഷുക്കൂർ‌ വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം, 6 പേർക്ക് ജാമ്യം

കേസിലെ 18 പ്രതികളെ സിബിഐ കോടതി വെറുതെവിട്ടിരുന്നു

Sarath Nath MS

കൊച്ചി: കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളിൽ ഏഴ് പേർക്ക് ജീവപര്യന്തം തടവ്. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം. ബാക്കി ആറ് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. വ്യാഴാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

കേസിലെ 18 പ്രതികളെ സിബിഐ കോടതി വെറുതെവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മകൻ ശ്യാംജിത്ത് എന്നിവർ അടക്കമുള്ളവരെയാണ് വെറുതെവിട്ടത്.

വെറുതെ വിട്ട പ്രതികൾ

രണ്ടാം പ്രതി പി.ഗണേശൻ, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ.പ്രകാശൻ, ആറാം പ്രതി വി.ഉമേശൻ, എട്ടാം പ്രതി സി. ലതീഷ്, 11ാം പ്രതി സി.എൻ. മോഹനൻ, 13ാം പ്രതി എൻ. നിഥിൻ, 17ാം പ്രതി സുധാകരൻ, 18ാം പ്രതി എൻ.പി. നവീൻ, 19ാം പ്രതി ശ്യാംജിത്ത്, 21ാം പ്രതി കെ.വി. ഷാജി, 22ാം പ്രതി പ്രകാശൻ മുതുവാനി, 23ാം പ്രതി അജയകുമാർ, 24ാം പ്രതി പി. രാജീവൻ, 29ാം പ്രതി കെ. ബാബു, 30ാം പ്രതി യു.വി. വേണു, 32ാം പ്രതി പി. ജയരാജൻ, 33ാം പ്രതി ടി.വി. രാജേഷ്, എന്നിവരെയാണ് വെറുതെവിട്ടത്.