മെട്രൊ വാർത്ത ചീഫ് ഫോട്ടോ ഗ്രാഫർ കെ.ബി ജയചന്ദ്രൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും, സീനിയർ സബ് എഡിറ്റർ പി.ബി ബിച്ചു മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു

 
Kerala

നിയമസഭ പുസ്തകോത്സവം മാധ്യമപുരസ്കാരം സമർപ്പിച്ചു

ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.

MV Desk

തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്‍ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഫോട്ടൊഗ്രാഫർക്കുള്ള പുരസ്കാരം നേടിയ മെട്രൊ വാർത്ത ചീഫ് ഫോട്ടോ ഗ്രാഫർ കെ.ബി ജയചന്ദ്രൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം നേടിയ സീനിയർ സബ് എഡിറ്റർ പി.ബി ബിച്ചു മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

പുസ്തകോത്സവുമായി ബന്ധപ്പെട്ട് മെട്രൊ വാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളും ചിത്രങ്ങളും പരിഗണിച്ചാണ് പുരസ്കാരങ്ങൾ സമർപ്പിച്ചത്. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്