എം.കെ. ഫൈസി

 
Kerala

കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകും; കൂടിയാലോചന തുടരുന്നുവെന്ന് എസ്ഡിപിഐ

എൽ‌ഡിഎഫ് - എസ്ഡിപിഐ ബന്ധം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് ദേശീയ പ്രസിഡന്‍റിന്‍റെ പ്രതികരണം

Namitha Mohanan

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഒരു മുന്നണിക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ. പിന്തുണയെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും ദേശീയ പ്രസിഡന്‍റ് എം.കെ. ഫൈസി പ്രതികരിച്ചു.

സംസ്ഥാന ഘടകം കൂടിയാലോചന തുടരുകയാണ്, വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡീൽ വിവാദം വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. എൽ‌ഡിഎഫ് - എസ്ഡിപിഐ ബന്ധം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് ദേശീയ പ്രസിഡന്‍റിന്‍റെ പ്രതികരണം.