ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

 
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോവുന്നതെന്ന് വിലയിരുത്തിയ കോടതി പൊതുതാത്പര്യ ഹർജി തീർപ്പാക്കി

Namitha Mohanan

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോവുന്നതെന്ന് വിലയിരുത്തിയ കോടതി പൊതുതാത്പര്യ ഹർജി തീർപ്പാക്കി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. എന്നാൽ കേസിൽ ഇതുവരെ 25 പേരെ അറസ്റ്റു ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇഡി പരിശോധനയ്ക്ക് എത്തു മുൻപ് അറിയിച്ചിരുന്നില്ലെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല. ഇന്‍റലിജൻസിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോടതി ഇത് ശരിവയ്ക്കുകയായിരുന്നു.

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ ജീവൻ നഷ്ടമായത് 2378 പേർക്ക്

കോതമംഗലം എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്