എഎൻ. ഷംസീർ, വീണാ ജോർജ്

 
Kerala

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണം, പരാതി നൽകി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ബിനു ചുള്ളിയിലാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്

Aswin AM

കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർ‌ത്തകർ ആക്രമിച്ചെന്ന് വ‍്യാജ പ്രചാരണം നടത്തിയതിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് ബിനു ചുള്ളിയിലാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്.

മന്ത്രിയുടെ മൊബൈൽ ഫോൺ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ‌ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്ധ പരിശോധനയ്ക്കായി മന്ത്രിയ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.

കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. നിലവിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേരേ അറസ്റ്റു ചെയ്തിട്ടുണ്ട്.

മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി