അജു അലക്സ്

 
Kerala

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യ‍ൂട‍്യൂബർ ചെകുത്താന് മർദനം, 5 പേർക്കെതിരേ കേസ്

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചെന്നാണ് അജു അലക്സ് പറയുന്നത്

Aswin AM

കൊച്ചി: യ‍ൂട‍്യൂബർ ചെകുത്താൻ എന്ന അജു അലക്സിനെ മർദിച്ചതിൽ 5 പേർക്കെതിരേ പൊലീസ് കേസെടുത്തു. മോഹൻ‌ലാലിനെയും ആരാധകരെയും മർദിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചെന്നാണ് അജു അലക്സ് പറയുന്നത്. ഇടപ്പള്ളിയിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്.

നേരത്തെ മോഹൻലാലിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് നടൻ സിദ്ദിഖിന്‍റെ പരാതിയിൽ അജു അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് ദുരന്തമേഖലയിലേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ച് വിഡിയോ ചെയ്തതിനായിരുന്നു ഭാരതിയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി അജു അലക്സ് മത്സരിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി