ബി. ഗോപാലകൃഷ്ണൻ |മമ്മൂട്ടിക്കൊപ്പം ബി. ഗോപലകൃഷ്ണൻ

 
Kerala

മകളുടെ വിവാഹം രാഷ്ട്രീയ വത്ക്കരിക്കരുത്, മമ്മൂട്ടിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ സിപിഎമ്മല്ല; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ

സിപിഎം ചമഞ്ഞ് സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ് മമ്മൂട്ടിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ

Namitha Mohanan

തൃശൂർ: മകളുടെ വിവാഹം രാഷ്ട്രീയ വത്ക്കരിക്കരുതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ യഥാർഥ സിപിഎം പ്രവർത്തകരാണെന്ന് കരുതുന്നില്ലെന്നും സിപിഎം ചമഞ്ഞ് സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

മമ്മൂട്ടിയെ സൈബറിടങ്ങളിൽ ആക്രമിക്കുന്നത് വഴി ചെറുതാവുന്നത് സിപിഎം തന്നെയാണ്. ഇതിനു പിന്നിൽ സിപിഎം നേതാക്കളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല, എന്നാൽ വ്യക്തിബന്ധങ്ങൾക്ക് വില നൽകുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗോപാലകൃഷ്ണന്‍റെ മകളുടെ വിവാഹം. ചടങ്ങിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ഉണ്ടായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി പുറപ്പെട്ടെങ്കിലും ആലുവ പാലത്തിൽ ഗതാഗതക്കുരുക്കിൽ ഉൾപ്പെട്ട് തിരികെ പോകുകയായിരുന്നു.

അതിനാലാണ് ഇപ്പോൾ മമ്മൂട്ടി ഗോപാലകൃഷ്ണന്‍റെ ചേറൂർ ഗാന്ധിനഗർ വസതിയിലെത്തി നവദമ്പതികളെ കണ്ട് ആശംസ നേർന്നത്. ഒരുമണിക്കൂർ വീട്ടിൽ ചെലവിട്ട ശേഷമായിരുന്നു മമ്മൂട്ടി മടങ്ങിയത്.