നടുറോഡിലൂടെ മുട്ടിലിഴഞ്ഞ് പിഞ്ചു കുഞ്ഞ്; വണ്ടി നിർത്തി കുഞ്ഞിനെ രക്ഷിച്ച് ബസ് ജീവനക്കാർ

 
Kerala

നടുറോഡിലൂടെ മുട്ടിലിഴഞ്ഞ് പിഞ്ചു കുഞ്ഞ്; വണ്ടി നിർത്തി കുഞ്ഞിനെ രക്ഷിച്ച് ബസ് ജീവനക്കാർ

എപ്പോഴും വാഹനങ്ങൾ ചീറിപ്പായുന്ന വഴിയിലാണ് കുഞ്ഞിരുന്നിരുന്നത്.

നീതു ചന്ദ്രൻ

മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോട്ടിലെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായത് ബസ് ജീവനക്കാർ. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. വീട്ടുകാരുടെ കണ്ണു തെറ്റിയപ്പോഴാണ് ചാറ്റൽ മഴയത്ത് കുഞ്ഞ് റോട്ടിലേക്ക് ഇഴഞ്ഞെത്തിയത്. എപ്പോഴും വാഹനങ്ങൾ ചീറിപ്പായുന്ന വഴിയിലാണ് കുഞ്ഞിരുന്നിരുന്നത്.

രാവിലെ 8.35ന് വലിയ പറമ്പിൽ നിന്ന് ഫറോക്കിലേക്ക് പോകുന്നതിനിടെയാണ് സ്വകാര്യ ബസായ സഫ മർവയിലെ ഡ്രൈവർ രാമചന്ദ്രൻ റോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തി.

കണ്ടക്റ്റർ എം.എ. മുഹമ്മദ് നവാസ് മറ്റു വാഹനങ്ങൾ കൂടി തടഞ്ഞ് കുട്ടിയെ എടുത്ത് വീട്ടുകാരെ ഏൽപ്പിച്ചു. റോഡിനോട് ചേർന്നുള്ള വീട്ടിൽ നിന്നാണ് ഒരു വയസു പോലും തികയാത്ത കുട്ടി ഇഴഞ്ഞെത്തിയത്.

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

അജിത്തിന്‍റെ റേസിന് പച്ചക്കൊടി വീശാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്