ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍; കൗതുകമായ വാഴക്കുല ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്

 
Kerala

ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍; കൗതുകമായ വാഴക്കുല ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്

സാധാരണയായി ചെങ്കദളി, പച്ചവാഴ എന്നിവ വേറെവേറെ ആയിട്ടാണ് കുലയ്ക്കുന്നത്

Namitha Mohanan

ആലപ്പുഴ: കൗതുകമായി ആലപ്പുഴയിൽ നിന്ന് വിളവെടുത്ത വാഴക്കുല. കാപ്പിൽ കിഴക്ക് മുസ്‍ലിം ജമാഅത്തിന്റെ നൂറുൽ ഹുദ മദ്റസ വളപ്പിലാണ് ഈ അപൂർവ പ്രതിഭാസം ദൃശ്യമായത്. സാധാരണയായി ചെങ്കദളി, പച്ചവാഴ എന്നിവ വേറെവേറെ കുലകളായാണ് ഉണ്ടാകുന്നത്. എന്നാലിവിടെ രണ്ടും കൂടി ഒരു കുലയിൽ ഉണ്ടായത് അത്ഭുത കാഴ്ചയായി.

പച്ചയും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ന്ന ഈ അപൂർവ വാഴക്കുല ലേലത്തില്‍ പോയത് 35,000 രൂപയ്ക്കാണ്. ആയിരം രൂപ മുതല്‍ ആവേശകരമായി വിളിച്ച ലേലത്തിനൊടുവില്‍ കാപ്പില്‍ മിന്നാ പാലസില്‍ ഷിനാസ് ആണ് റെക്കോര്‍ഡ് തുകയ്ക്ക് വാഴക്കുല സ്വന്തമാക്കിയത്.

സസ്യങ്ങളിലുണ്ടാകുന്ന അപൂർവ ജനിതക വ്യതിയാനമായ "ചിമേര' പ്രതിഭാസമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാഴ വളരുന്ന ഘട്ടത്തിൽ കോശങ്ങളിലുണ്ടാകുന്ന മാറ്റം കാരണമാണ് ഒരേ കുലയിൽ വ്യത്യസ്ത നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്. നിറത്തിൽ വ്യത്യാസമുണ്ടെങ്കിലും ഈ പഴങ്ങളുടെ രുചിയിലോ പോഷകഗുണങ്ങളിലോ യാതൊരു മാറ്റവുമില്ലെന്ന് വിദഗ്ധരുടെ വ്യക്തമാക്കുന്നു.

എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ‍്യക്ഷന് പിണറായി വിജ‍യന്‍റെ കത്ത്

''കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ രക്ഷിച്ച ശ‍്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ പാഠ‍്യപദ്ധതിയിൽ ഉൾപ്പെടുത്തും'': സുവേന്ദു അധികാരി

ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു, മലപ്പുറത്ത് വീടിന് തീപിടിച്ചു, വൻനാശനഷ്ടം

മഴ ഇല്ല, ചൂട് കൂടുന്നു; ശനിയാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, നിയന്ത്രണം ആറു മണിക്കും 12 മണിക്കും ഇടയിൽ

ചിറയിൻകീഴിലെ തമ്മിലടി; അറസ്റ്റ് ഒഴിവാക്കാൻ കെപിസിസി, ഇരുകൂട്ടരുമായി സംസാരിക്കും