വ്യാജ വാർത്ത പ്രചരിക്കുന്നു

 
Kerala

ഈ ലിങ്കിൽ തൊടരുത്; അക്കൗണ്ടിൽ 46,715 രൂപ ഉടൻ നിക്ഷേപിക്കുമെന്ന സന്ദേശം കിട്ടിയോ

വ്യാജ വാർത്ത പ്രചരിക്കുന്നു, ജാഗ്രത പാലിക്കാൻ നിർദേശം

Jisha P.O.

മുംബൈ: രാജ്യത്ത് വ്യാപകമായി കേന്ദ്രമന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നതിനെതിരേ ജാഗ്രത പാലിക്കാൻ നിർദേശം. എല്ലാവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര ധനമന്ത്രാലയം 46,715 രൂപ വീതം ഉടൻ നിക്ഷേപിക്കുമെന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. ഇത് വിശ്വസിക്കരുതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ഇത്തരത്തിലൊരു പദ്ധതി കേന്ദ്രം പ്രഖ്യാപിക്കുകയോ, പണം കൈമാറുകയോ ചെയ്യുന്നില്ല.

കേന്ദ്രസർക്കാരിന്‍റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അശോകസ്തംഭം ഉൾപ്പെടുത്തിയുള്ള മെസേജാണ് പുറത്തിറങ്ങുന്നത്. വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും ഇതിൽ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ പദ്ധതികൾ ഒന്നും തന്നെ സാമൂഹിക മാധ്യമങ്ങൾ‌ വഴി പ്രചരിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകളിൽ കയറി വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ

ക്ഷേമ പെൻഷൻ ആരുടെയും ഔദാര്യമല്ല, പദ്ധതി അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം; വിമർശിച്ച് പിണറായി വിജയൻ

കഞ്ചാവ് ഉപയോഗം മൂലം കഠിനമായ വയറുവേദനയും ഛർദിയും; യുഎസിൽ അടിയന്തര ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർധനവ്

'സർ‌ക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചില്ല'; ഝാർഖണ്ഡിൽ പ്രതിഷേധവുമായി വിദ‍്യാർഥികൾ 14-ാം ദിവസത്തിലേക്ക്

ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്‍റെ അവധിയുമായി ബന്ധപ്പെട്ട കത്ത് റദ്ദാക്കി ആഭ്യന്തരവകുപ്പ്