ബെന്നി ബെഹനാൻ

 
Kerala

സണ്ണി ജോസഫിനെ മാറ്റിയേക്കും; കെപിസിസി താത്കാലിക അധ്യക്ഷനായി ബെന്നി ബെഹനാൻ?

നിലവിൽ യുഡിഎഫിന്‍റെ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനാണ് ബെന്നി.

നീതു ചന്ദ്രൻ

കോട്ടയം: കെപിസിസി അധ്യക്ഷ പദവിയിലേക്ക് യുഡിഎഫ് മുൻ കൺവീനർ ബെന്നി ബെഹനാനെ പരിഗണിക്കുന്നതായി സൂചന. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അധ്യക്ഷ പദവിയിലേക്ക് മറ്റൊരാളെ പരിഗണിക്കുന്നത്. താത്കാലിക അധ്യക്ഷ പദവിയിലേക്ക് സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കളും ബെന്നി ബെഹനാനെയാണ് നിർദേശിച്ചിരിക്കുന്നത്. ആന്‍റോ ആന്‍റണിയെയും പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ തുടരെയുള്ള വിവാദങ്ങൾ ആന്‍റോ ആന്‍റണിയുടെ സാധ്യത ഇല്ലാതാക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുന്നതിനൊപ്പം കെപിസിസിയുടെ താത്കാലിക അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുഡിഎഫിന്‍റെ പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനാണ് ബെന്നി.

കെപിസിസി അധ്യക്ഷന്മാർ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചപ്പോഴെല്ലാം താത്കാലിക അധ്യക്ഷന്മാരെ തെരഞ്ഞെടുത്തിരുന്നു. 2011ൽ രമേശ് ചെന്നിത്തല മത്സരിച്ചപ്പോൾ തലേക്കുന്നിൽ ബഷീറിനും 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കെ.സുധാകരൻ മത്സരിച്ചപ്പോൾ എം.എം. ഹസനും താത്കാലിക അധ്യക്ഷ പദവി നൽകിയിരുന്നു.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി