ബക്രീദ് അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്തു നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

 

representative image

മദ്യപാനം ആരോഗ്യത്തിനു ഹാനികരം

Kerala

ബക്രീദ് അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്തു നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

ഇത്തവണ 2 ദിവസമാണ് കേരളത്തിൽ ബലി പെരുന്നാൾ അവധി

Namitha Mohanan

തിരുവനന്തപുരം: ബക്രീദ് അവധി മദ്യശാലകൾക്കും വേണമെന്ന ആവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്. ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരാനായി ഒരു ദിവസം അവധി നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തു നൽകി.

ബക്രീദ് ആഘോഷങ്ങള്‍ക്കായി 27, 28 തീയതികളില്‍ കേരളം സംസ്ഥാനത്ത് പൊതുഅവധി നല്‍കാനുള്ള തീരുമാനത്തെ ബെവ്‌കോ അഭിനന്ദിച്ചു. ഒപ്പം ബക്രീദ് ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ ചില്ലറവില്‍പ്പന ശാലകള്‍ക്ക് ഒരു ദിവസത്തെ അവധി അനുവദിക്കണം. എന്നാണ് കത്തിൽ പരാമർശിക്കുന്നത്.

ഇത്തവണത്തെ ബലി പെരുന്നാൾ പ്രമാണിച്ച് രണ്ട് ദിവസം അവധി നൽകി യുഡിഎഫ് സർക്കാർ തീരുമാനം. മേയ് 27, 28 തീയതികളിലാണ് അവധി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കലണ്ടറിൽ 27 നാണ് അവധി നൽകിയിരിക്കുന്നതെങ്കിലും 28 നാണ് കേരളത്തിൽ പെരുന്നാൾ അവധി.

ബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ബാധകമായിരിക്കും. പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് സർക്കാരിന്‍റെ ഈ തീരുമാനം ആശ്വാസമാകും.

പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവ്; പിബി തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം

"പൂച്ച പെറ്റുകിടക്കുകയല്ല"; എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ‌ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

90കാരിയായ അമ്മായിയമ്മയെ തോളിലേറ്റി നടന്നത് 9 കിലോമീറ്റർ, പെൻഷൻ വാങ്ങാൻ ദുരിതയാത്ര

ഭർത്താവുമായി വിഡിയോ കോൾ ചെയ്തതിന് പിന്നാലെ 25കാരി ജീവനൊടുക്കി: മാനസികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ കുടുബം

പാക്കിസ്ഥാൻ ജവാന്മാരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; 24 മരണം, ബലൂച്ച് ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുത്തു