Representative image of a Bevco outlet 

മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

Kerala

ബിവറേജസ് ഔട്ട്‌ലെറ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; കണക്കിൽപെടാത്ത പണവും മദ്യപിച്ച ജീവനക്കാരെയും കണ്ടെത്തി

ഏജന്‍റുമാർ ബിവറേജസിലെ ജീവനക്കാർക്ക് കൈക്കൂലിയായി പണം നൽകാറുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന

Namitha Mohanan

കൊച്ചി: ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. നെടുമ്പാശേരി അത്താണി കോട്ടായിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലായിരുന്നു പരിശോധന. ശനിയാഴ്ച രാത്രി ആരംഭിച്ച പരിശോധന ഞായറാഴ്ച രാവിലെ വരെ നീണ്ടു.

പരിശോധനയിൽ ബിവറേജസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽ പെടാത്ത 80,150 രൂപയും വാഹനത്തിൽ നിന്ന് ബില്ലോ മറ്റ് രേഖകളോ ഇല്ലാത്ത മദ്യവും കണ്ടെത്തി. മാത്രമല്ല ഔട്ട്‌ലെറ്റിലെ 2 ജീവനക്കാരെ മദ്യപിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരെ മെഡിക്കൽ പരിശോധയ്ക്ക് വിധേയമാക്കി.

ഔട്ട്ലെറ്റിൽ വിദേശ മദ്യ കമ്പനികളുടെ ഏജന്‍റുമാർ അവരുടെ ബ്രാൻഡിന്‍റെ വിൽപ്പനയിൽ വർധനയുണ്ടാക്കുന്നതിന് വേണ്ടി ബിവറേജസിലെ ജീവനക്കാർക്ക് കൈക്കൂലിയായി പണം നൽകാറുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

"അവർ ഭീരുക്കളാണ്, ഞങ്ങൾക്കവരെ ഭയമില്ല"; കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

വയറ്റിൽ നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ പെൺ കടുവ ബബിതയ്ക്ക് ക്യാൻസർ, കീമോ ആരംഭിച്ചു

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ