ദുൽക്കർ സൽമാൻ 
Kerala

ഭൂട്ടാന്‍ വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ബുധനാഴ്ച ഏഴു മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്

Sarath Nath MS

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് അധികൃതര്‍ ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ബുധനാഴ്ച ഏഴു മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നാലു ആഡംബര കാറുകള്‍ കസ്റ്റംസ് മുന്‍പ് പിടിച്ചെടുത്തിരുന്നു. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, നിസാന്‍ പെട്രോള്‍, നിസാന്റെ മറ്റൊരു മോഡല്‍ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയെ സമീപിച്ച ദുല്‍ഖര്‍ ബാങ്ക് ഗ്യാരന്റി കെട്ടിവെച്ചാണ് വാഹനങ്ങള്‍ തിരികെ വാങ്ങിയത്.

ഭൂട്ടാന്‍ വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകള്‍ കടത്തുന്നത് തടയാന്‍ കസ്റ്റംസ് നടത്തുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ് ദുല്‍ഖറിനെ വിളിപ്പിച്ചത്. നിയമപരമായാണ് താന്‍ കാറുകള്‍ വാങ്ങിയതെന്നും കള്ളക്കടത്തിലൂടെ എത്തിയതാണോ എന്ന കാര്യം തനിക്ക് അറിയില്ലെന്നുമാണ് ദുല്‍ഖര്‍ കസ്റ്റംസിനു നല്‍കിയ മൊഴി.

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ മരണപ്പെട്ടത് 2378 പേർ

കോതമംഗലം എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം