Kerala

കാസർഗോട്ട് ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപിടിച്ചു

കാസർഗോഡ് : കാസർഗോഡ് എടച്ചാക്കൈയിൽ ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപിടിച്ചു. തളിപ്പറമ്പ് സ്വദേശി ആഷിക്കിന്റെ ബൈക്കാണ് തീപിടിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 ന് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങവേ ഹോട്ടലിന്റെ പ്രധാന കവാടത്തിനു മുന്നിൽ വെച്ചാണ് സംഭവം.

ആഷിക്കും സഹോദരനും ഹോട്ടലിന്റെ പാർക്കിങ്ങിൽ ബൈക്ക് വച്ച് ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ കയറി പുറത്തിറങ്ങവേയാണ് ബൈക്കിൽ നിന്നും തീ ഉയർന്നത്. ബൈക്ക് ഏറെ സമയം വെയിലത്ത് ആയിരുന്നു നിർത്തിയിട്ടിരുന്നത്. തീപടരുന്നത് കണ്ട് ഇരുവരും ബൈക്ക് നിർത്തി ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. തൃക്കരിപ്പൂരിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

ലോറിക്ക് പിന്നിൽ ബസിടിച്ചു; തമിഴ്‌നാട്ടിൽ 4 മരണം; 15-ലധികം പേർക്ക് പരുക്ക്

ഇനി മഴക്കാലം; കേരളത്തിൽ മേയ് 31 ഓടെ കാലവർഷമെത്തും

മംഗലപ്പുഴ പാലം അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം; വിശദാംശങ്ങൾ