ബിനോയ് വിശ്വം, പിണറായി വിജയൻ

 
Kerala

ഷാപ്പിനും ബാറിനും രണ്ടു നീതി, തമ്പ്രാക്കളുടെ ബാറുകൾക്ക് മാത്രം ഇളവ്; രണ്ടാം പിണറായി സർക്കാരിനെതിരേ ബിനോയ് വിശ്വം

കള്ള്ചെത്ത് വ‍്യവസായത്തോടും തൊഴിലാളികളോടും സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നാണ് ബിനോയ് വിശ്വം പറയുന്നത്

Aswin AM

കോട്ടയം: രണ്ടാം പിണറായി സർക്കാരിന്‍റെ നയങ്ങളെ രൂക്ഷമായി വിമർ‌ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള്ചെത്ത് വ‍്യവസായത്തോടും തൊഴിലാളികളോടും സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷാപ്പുകൾ തുറക്കുന്നതിന് ആരാധനാലയങ്ങളിൽ നിന്നും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളിൽ നിന്നും ദൂരപരിധി 400 മീറ്ററിൽ നിന്നും കുറയ്ക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ പലതവണ ആവശ‍്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എന്നാൽ തമ്പ്രാക്കളുടെ ബാറുകൾക്ക് ദൂരപരിധി 50 മീറ്റർ മാത്രമാക്കി നൽകിയ ഇടത് സർക്കാർ ഷാപ്പുകളോടും ബാറുകളോടും രണ്ടു നീതിയാണ് കാണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി വിധി റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി ടോമിൻ തച്ചങ്കരി

ഓപ്പറേഷൻ തൂഫാൻ; ലഹരിവിരുദ്ധ നടപടി ശക്തമാക്കാൻ പുതിയ പ്രത്യേക അന്വേഷണ സംഘം വരുന്നു

ക്ഷേത്രത്തിൽ വച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കി വിശ്വാസി

ഗൂഡല്ലൂരിൽ നരഭോജി കടുവ പിടിയിൽ; കൊന്നത് രണ്ട് പേരെ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പലസ്തീൻ അംബാസഡർ