ഇടവേള കഴിഞ്ഞു, മെഴുകുതിരി എടുത്തുവച്ചോളൂ; ഞായറാഴ്ച മുതൽ സംസ്ഥാനത്ത് പവർകട്ടിന് സാധ്യത!

 

ai image

Kerala

ഇടവേള കഴിഞ്ഞു, മെഴുകുതിരി എടുത്തുവച്ചോളൂ; ഞായറാഴ്ച മുതൽ സംസ്ഥാനത്ത് പവർകട്ടിന് സാധ്യത!

ഹിമാചൽ അടുത്ത വർഷം മേയ് വരെ വൈദ്യുതി നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും സർക്കാർ ഇത് അംഗീകരിക്കാതെ വന്നതോടെയാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്

Namitha Mohanan

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ഞായറാഴ്ച മുതൽ പവർകട്ടിന് സാധ്യതയുണ്ടെന്നാണ് സൂചന. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് കെഎസ്ഇബി അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

വെറും നിയന്ത്രണമല്ല കടുത്ത നിയന്ത്രണത്തിനാണ് സാധ്യത. രാത്രികാലങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ കേരളം വീണ്ടും ഇരുട്ടിലേക്ക് പോവും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഗുണകരമാവില്ലെന്നാണ് സർക്കാർ നിലപാട്.

യൂണിറ്റിന് പതിനാല് രൂപ അന്‍പത് പൈസയെന്ന ഉയര്‍ന്ന വിലയാണെങ്കിലും ഒക്ടോബറിന് സമാനമായി അടുത്തവര്‍ഷം മേയ് വരെ ആവശ്യമുള്ള വൈദ്യുതി നൽകാമെന്ന് ഹിമാചല്‍ രേഖാമൂലം കെഎസ്ഇബിയെ അറിയിച്ചിരുന്നു. കെഎസ്ഇബി ഇത് സർക്കാരിനെ അറിയില്ലെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തീരുമാനം വൈകിയതിനാല്‍ കേരളത്തിന് നല്‍കാമെന്നേറ്റ വൈദ്യുതി ഹിമാചല്‍ രാജസ്ഥാന് ഒരു രൂപ അധികവിലയില്‍ നൽകി. ഇത് കനത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ നയിച്ചത്. ഇതിന്‍റെ തുടർച്ചയായാണ് പവർകട്ട് വരുന്നത്.